Saturday, November 17, 2012

ആരാണ് ഈ സത്യന്‍ അന്തിക്കാട്

 

"പുതിയ തീരങ്ങളെക്കുറിച്ച്" സജീവന്‍ അന്തിക്കാട് എഴുതിയ കുറിപ്പ് വായിച്ചതുകൊണ്ടാവണം പടം തുടങ്ങിയപ്പോ മുതല്‍ ഞാന്‍ തിരഞ്ഞത് മോളി അമ്മായിയെ ആയിരുന്നു.. ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞു പോകാന്‍ നേരം "ആരാണ് ഈ സത്യന്‍ അന്തിക്കാട് " എന്ന് അദ്ധേഹത്
തിന്റെ തന്നെ മുഖത്ത് നോക്കി ചോദിച്ച ഏക വ്യക്തി..! മറന്നു പോകാതിരിക്കാന്‍ സംവിധായകന്റെ പേര് തുണ്ടുകടലാസില്‍ കുറിച്ച് കൊണ്ട് പോയ ആദ്യത്തെ അഭിനേത്രി..! ഒട്ടും നിരാശനാക്കിയില്ല. പ്രതീക്ഷിച്ചതിലും അപ്പുറമായിരുന്നു അവരുടെ പ്രകടനം. പണ്ട് ബ്രിഡ്ജ് (കേരള കഫെ) കണ്ടപ്പഴേ എങ്ങനെയോ ഇവരെ വല്ലാതെ അങ്ങ് ഇഷ്ടപ്പെട്ടിരുന്നു.. ശരിക്കും എനിക്ക് അവരെ മേരിച്ചേടത്തി എന്ന് വിളിക്കാനാണ് തോന്നുന്നത്.. എവിടെയൊക്കെയോ കണ്ടു മറന്ന ഒരു മേരി ചേടത്തി..!! ചിത്രത്തിലെ നായികയാവട്ടെ, മിനിസ്ക്രീനിലെ വേളാങ്കണ്ണി മാതാവിന്റെ ചൈതന്യം സ്ഫുരിക്കുന്ന മുഖത്തില്‍ നിന്നും വളരെ മാറിയിരിക്കുന്നു. ഇടക്ക് എപ്പോഴോ എവിടെയൊക്കെയോ എനിക്കവരെ സുമലതയെ പോലൊക്കെ തോന്നി. അവസാനം, ആ തിയേറ്ററില്‍ ഇരുന്നവരോടൊപ്പം നല്ല ഒരു നാടന്‍ സദ്യ കഴിച്ച സുഖവുമായി ഞാനും ഇറങ്ങി. ശരിക്കും എനിക്ക് പടം വല്ലാതെ ഇഷ്ടപ്പെട്ടു.

ഹൊ..!

 

ഉച്ചവരെ കിടന്നുറങ്ങി. അതുകൊണ്ടാവണം ഒരു ഞാറാഴ്ചയുടെ ഫീലിങ്ങ്സ്‌ കിട്ടിയില്ല. ചൂണ്ടയില്‍ മീന്‍ കൊത്തുന്നതും നോക്കി കുറെ നേരം ചാറ്റ് ബോക്സില്‍ കണ്ണും നട്ടിരുന്നു. കാര്യമായ പ്രയോജനം ഒന്നും ഉണ്ടായില്ല.. വൈകുന്നേരമായപ്പോ നേരെ പള്ളിയിലേക്ക് വെച്ചുപിടിച്ചു. അപ്പോഴാ അറിഞ്ഞത് നിശാഗന്ധിയില്‍ ഗാനമേള ഉണ്ടെന്നു.. പള്ളിയില്‍ കഴിഞ്ഞപ്പോ നേരെ അങ്ങോട്ട്‌ പോയി. തകര്‍പ്പന്‍ പരിപാടി. ആദ്യം ഞെട്ടിച്ചത് ഒരു ഇസ്രയെല്‍കാരന്റെ one man band ആയിരുന്നു. Tal Kravitz...! എന്ത് ചെയ്താലും അതില്‍ സംഗീതം ഉണ്ടാക്കുന്ന ഒരു സായിപ്പ്.. അതിന്റെ തരിപ്പ് മാറുന്നതിനു മുന്പ് തന്നെ Indian Ocean എന്നൊരു ബാന്‍ഡ്-ന്റെ വക അടുത്ത പരിപാടി തുടങ്ങി.. കഴുത്തില്‍ ക്യാമറ തൂക്കിയിട്ടതുകൊണ്ട് സ്റ്റേജ്-ന്റെ തൊട്ടു താഴെ പോയി പരിപാടി കേള്‍ക്കാന്‍ പറ്റി. കമിഴ്ന്നു കിടന്നു ഫോട്ടോ എടുക്കുന്നതിന്റെ തിരക്കില്‍ പരിപാടി ശരിക്കും കാണാന്‍ പറ്റിയില്ല. ഗിറ്റാര്‍ വായിച്ച താടിക്കാരന്റെ (Rahul Ram) അടക്കം പത്തഞ്ഞൂറു ഫോട്ടോ എടുത്തതില്‍ നല്ലത് വല്ലതും കാണും എന്ന പ്രതീക്ഷയില്‍ ചാര്‍ജ് തീര്‍ന്ന ക്യാമറയും കൊണ്ട് തിരിച്ച് നടന്നു.. ഒരു കിടിലം ഗാനമേള കണ്ട സുഖത്തോടെ.!! ഹൊ..!

..........................

  

ഈ കുട്ടി ആരാണെന്ന് എനിക്ക് അറിയില്ല. പക്ഷെ ഒരു കാര്യം ഉറപ്പാണ്‌. അവന്റെ രണ്ടു ചെവിയിലും hearing aid ഉണ്ടായിരുന്നു...!! - പതിവ് പോലെ കോളേജില്‍ കാര്യമായ ഒരു സംഭവങ്ങളും ഉണ്ടായില്ല. വൈകുന്നേരത്തെ ചായയും കഴിഞ്ഞു ബാഗും എടുത്ത് ബിനീഷിനെയും കൂട്ടി പതുക്കെ university സെനറ്റ് ഹാള്‍ അന്വേഷിച്ച് ഇറങ്ങി. National Institute of Speech and Hearing (NISH, Trivandrum) ലെ കുട്ടികളുടെ കലാപരിപാടികള്‍ ആസ്വദിക്കുകയായിരുന്നു ലക്‌ഷ്യം. പലയിടത്ത് വെച്ചും ഇവിടുത്തെ കുട്ടികളെ കണ്ടിട്ടുണ്ട്. കാതടപ്പിക്കുന്ന ബഹളങ്ങള്‍ക്ക് നടുവില്‍ നിന്ന് നിശബ്ദമായി ചിരിച്ച് കളിച്ച് തമാശകള്‍ ഒക്കെ പറഞ്ഞ് അവര്‍ അങ്ങനെ പോകുന്നത് നോക്കിനിന്നിട്ടുണ്ട് പലപ്പോളും. എങ്കിലും ഇതുപോലൊരു പരിപാടി കാണുന്നത് ആദ്യമായിട്ടായിരുന്നു. സാധാരണ ഒരു School Day Celebration കാണുന്നത് പോലെയേ തോന്നിയുള്ളൂ. അത് അവതരിപ്പിച്ച കുട്ടികളില്‍ മിക്കവരും ചെവി കേള്‍ക്കാത്തവരും സംസാരിക്കാന്‍ വയ്യാത്തവരും ആണെന്ന് തോന്നിയതേ ഇല്ല. ശബ്ദം എന്തെന്ന് അറിഞ്ഞിട്ടില്ലാത്തവരുടെ താളം തെറ്റാത്ത ചുവടുകള്‍.. ശരിക്കും എനിക്ക് വല്ലാത്ത അതിശയമായിരുന്നു. പണ്ട് അനൂപ്‌ പറഞ്ഞ കാര്യം വെറുതെ ഓര്‍ത്തുപോയി.. വീട്ടുകാരോട് പറയാന്‍ വേണ്ടി, താന്‍ ചുവടു വെച്ച പാട്ട് ഏതാണെന്ന് മാഷിനോട് ചോദിച്ച ഒരു പെണ്‍കുട്ടിയെപ്പറ്റി..!! ശരിക്കും ഇതൊക്കെ കാണുമ്പോഴേ മനസിലാകൂ... നമുക്കൊക്കെ എന്തിന്റെ കുറവാണെന്ന്...!!