Saturday, November 17, 2012

..........................

  

ഈ കുട്ടി ആരാണെന്ന് എനിക്ക് അറിയില്ല. പക്ഷെ ഒരു കാര്യം ഉറപ്പാണ്‌. അവന്റെ രണ്ടു ചെവിയിലും hearing aid ഉണ്ടായിരുന്നു...!! - പതിവ് പോലെ കോളേജില്‍ കാര്യമായ ഒരു സംഭവങ്ങളും ഉണ്ടായില്ല. വൈകുന്നേരത്തെ ചായയും കഴിഞ്ഞു ബാഗും എടുത്ത് ബിനീഷിനെയും കൂട്ടി പതുക്കെ university സെനറ്റ് ഹാള്‍ അന്വേഷിച്ച് ഇറങ്ങി. National Institute of Speech and Hearing (NISH, Trivandrum) ലെ കുട്ടികളുടെ കലാപരിപാടികള്‍ ആസ്വദിക്കുകയായിരുന്നു ലക്‌ഷ്യം. പലയിടത്ത് വെച്ചും ഇവിടുത്തെ കുട്ടികളെ കണ്ടിട്ടുണ്ട്. കാതടപ്പിക്കുന്ന ബഹളങ്ങള്‍ക്ക് നടുവില്‍ നിന്ന് നിശബ്ദമായി ചിരിച്ച് കളിച്ച് തമാശകള്‍ ഒക്കെ പറഞ്ഞ് അവര്‍ അങ്ങനെ പോകുന്നത് നോക്കിനിന്നിട്ടുണ്ട് പലപ്പോളും. എങ്കിലും ഇതുപോലൊരു പരിപാടി കാണുന്നത് ആദ്യമായിട്ടായിരുന്നു. സാധാരണ ഒരു School Day Celebration കാണുന്നത് പോലെയേ തോന്നിയുള്ളൂ. അത് അവതരിപ്പിച്ച കുട്ടികളില്‍ മിക്കവരും ചെവി കേള്‍ക്കാത്തവരും സംസാരിക്കാന്‍ വയ്യാത്തവരും ആണെന്ന് തോന്നിയതേ ഇല്ല. ശബ്ദം എന്തെന്ന് അറിഞ്ഞിട്ടില്ലാത്തവരുടെ താളം തെറ്റാത്ത ചുവടുകള്‍.. ശരിക്കും എനിക്ക് വല്ലാത്ത അതിശയമായിരുന്നു. പണ്ട് അനൂപ്‌ പറഞ്ഞ കാര്യം വെറുതെ ഓര്‍ത്തുപോയി.. വീട്ടുകാരോട് പറയാന്‍ വേണ്ടി, താന്‍ ചുവടു വെച്ച പാട്ട് ഏതാണെന്ന് മാഷിനോട് ചോദിച്ച ഒരു പെണ്‍കുട്ടിയെപ്പറ്റി..!! ശരിക്കും ഇതൊക്കെ കാണുമ്പോഴേ മനസിലാകൂ... നമുക്കൊക്കെ എന്തിന്റെ കുറവാണെന്ന്...!!

No comments:

Post a Comment